Eka Thathwa |
|
മാതൃകാപരമായ ഒരു ജീവിതം നയിക്കൂ ഏവര്‍ക്കും അതിന്‍ ഗുണം ലഭിക്കുമാറാകട്ടെ...വേനല്‍ക്കാലം വന്നു. ഒപ്പം പൂരങ്ങളും വേലകളും നേര്‍ച്ചകളും ധ്യാനങ്ങളുമായി ജാതിമതഭേദമെന്യേ അതിനായുള്ള പണപ്പിരിവുകളും ആരംഭിച്ചിരിക്കുന്നു. അനാവശ്യമായി പണം പിരിക്കാതിരിക്കുന്നതാണ് മാന്യത. തരുന്നവരില്‍ നിന്നുമാത്രം പണം വാങ്ങി ആഘോഷച്ചിലവുകള്‍ നടത്തിക്കോളൂ. റോഡിലിറങ്ങി വഴി തടഞ്ഞ് പിരിവെടുക്കുന്നത് ശിക്ഷാര്‍ഹമാണ് എന്ന് ഓര്‍മ്മയിരിക്കട്ടെ. നിന്നെപ്പോലെത്തന്നെ നിന്‍റെ ദൈവത്തിനും ദാരിദ്ര്യമുണ്ടോ എന്ന് ഇടയ്ക്ക് പിരിവിനിറങ്ങുന്നവര്‍ ചിന്തിക്കുന്നത് നന്നായിരിക്കും. ജീവിതത്തില്‍ ഭിക്ഷയെടുക്കുന്നത് നിവൃത്തികേടുകൊണ്ടുമാത്രമായിരിക്കണം. അത് ദൈവത്തിന്‍റെ പേരിലാകാതെ നോക്കുക. പണവും നേര്‍ച്ചയായി ബലിയും മറ്റും നല്കുന്നവര്‍ ഓര്‍ക്കുക ദൈവത്തിന് ഒന്നും വേണ്ട, അവന് വേണ്ടത് അവന്‍ നിര്‍മ്മിച്ചുകൊള്ളും എന്നറിയുക. കോടാനുകോടി ജീവജാലങ്ങളെ സൃഷ്ടിച്ച ആ ശക്തിക്ക് നീ കൊടുക്കുന്നതെന്തെങ്കിലും അവന്‍റെ കൃപയില്ലാതെ നീ സ്വന്തമായി നിര്‍മ്മിച്ചതാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. |
|
ഏക തത്ത്വ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ |
ഏക തത്ത്വയെ കുറിച്ച്...
2009ല്‍ വിദ്യാഭ്യാസസ്ഥാപനമായി ഏക തത്ത്വ ആരംഭിച്ചു. ക്ലാസ്സില്‍ വരുന്ന കുട്ടികളെ നമുക്ക് നന്നാക്കിയെടുക്കാം. പക്ഷെ ഒരു പൊതുസമൂഹത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാനും ചിന്തിപ്പിക്കാനും ഒരു മാധ്യമം എന്ന നിലയ്ക്ക് 2010ല്‍ മാസിക ആരംഭിച്ചു. മുടങ്ങാതെ എട്ടുവര്‍ഷം പിന്നിട്ട ഈ മാസികയ്ക്ക് ഒരുപാട് നല്ല എഴുത്തുകാരും പ്രബുദ്ധരായ വായനക്കാരും ഉണ്ട്. ഇതുവരെ വായിക്കാത്തവന്‍ വായിക്കണം, എഴുതാത്തവന്‍ എഴുതണം, ഏവരും യഥാര്‍ത്ഥ നന്മയിലേയ്ക്ക് ഉയരണം എന്ന ലക്ഷ്യത്തോടെ പ്രയാണം തുടരുന്നു... |
Website is maintained by Eka Thathwa. All Rights Reserved. The Website is under Construction. Please visit again later.